റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

November 5, 2020 - 9:02 pm

കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു.

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം. നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശൈത്യകാലമായതുകൊണ്ടു തന്നെ കൊവിഡിന്റെ വ്യാപനം രൂക്ഷമാകാന്‍ സാധ്യയുണ്ടെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും ഒഡീഷ സര്‍ക്കാര്‍ നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *