റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് പ്രധാനമന്ത്രി ചരസിനും കൊക്കെയ്നും അടിമ; വെളിപ്പെടുത്തലുമായി സഹതാരം

November 5, 2020 - 9:11 pm

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കളിക്കുന്ന കാലത്ത് ചരസും കൊക്കെയ്ന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍ എന്നിവരും വന്നിരുന്നു. വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷമാണ് ഇമ്രാന്‍ ചരസും കൊക്കെയ്നും ഉപയോഗിക്കുന്നത് കണ്ടത്’- മുന്‍ പാക് പേസര്‍ സര്‍ഫ്രാസ് നവാസാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ടവിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല. അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു.’ അയാളെ എന്റെ മുന്നില്‍ കൊണ്ടു വന്ന് ഇത് ചോദിക്കു. അപ്പോള്‍ അയാള്‍ ഇക്കാര്യം നിഷേധിക്കുമോ എന്ന് നോക്കാം. ഞാന്‍ മാത്രമല്ല ഇമ്രാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിന് മറ്റ് പലരും ലണ്ടനില്‍ വച്ച് ദൃക്സാക്ഷികളായിരുന്നു’- നവാസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *