റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്ക് മരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് എൻസിബി

November 1, 2020 - 10:31 am

ബെംഗളൂരു: കന്നട സിനിമാ താരങ്ങള്‍ പ്രതികളായ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി ) അന്വേഷണം മലയാള സിനിമയിലേക്കും. എന്‍ സി ബി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തെന്നും റിപ്പോർട്ടുകൾ.

ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയും ബിനീഷ് കോടിയേരിയുടെ സുഹൃത്തുമായ അനൂപ് മുഹമ്മദിന് മലയാള സിനിമയുടെ ബന്ധമുണ്ടെന്ന് എന്‍ സി ബി കണ്ടെത്തിയതിനെ തുടർന്നാണ് മലയാള സിനിമാ വ്യവസായത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും എൻ സി ബി അന്വേഷിക്കും.ലഹരിക്കടത്ത് കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നീക്കം. എന്‍ സി ബി ഉടന്‍ കേസെടുത്ത് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട് .ഇതോടൊപ്പമാണ് സിനിമാ ബന്ധങ്ങളും 31-10 -2020 ശനിയാഴ്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇഡിയിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *