16 കാരിക്ക് പ്രസവാനന്തര ചികിത്സ ലഭിച്ചില്ലെന്ന് പരാതി

കോഴിക്കോട്: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 16കാരിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശേഷം തുടര്‍ ചികിത്സ ലഭിച്ചില്ലെന്ന പരാതി. 2020 ഒക്ടോബര്‍ 2നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 കാരി ശസ്ത്രക്രിയയിലൂടെ പ്രസവിച്ചത്. വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ ബലാല്‍സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പ്രസവത്തിന് 4 ദിവസത്തിന് ശേഷം ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റിയിരുന്നെങ്കിലും തുടര്‍ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സസാമൂഹ്യ നീതിവകുപ്പും ശിശുക്ഷേമ വകുപ്പും ആരോപണം വനിഷേധിച്ചു. പെണ്‍കുട്ടിയേയും നവജാത ശിശുവിനേയും ആറാംതീയതി ശിശുക്ഷേമ സമിതിയുടെ മുന്നില്‍ ഹാജരാക്കി സാമൂഹ്യ നീതിവകുപ്പിന്‍റെ നിയന്ത്രണത്തിലുളള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയേയും സഹായത്തിനായി ഇവര്‍ക്കൊപ്പം അയച്ചിരുന്നു. എന്നാല്‍ പ്രസാവാനന്തരം ചികിത്സ ഒന്നും കിട്ടിയില്ലെന്നാണ് ഇവര്‍ പറയുന്നത്. വേദനയുണ്ടെന്നറിയിച്ചിട്ടും സംരക്ഷണ കേന്ദ്രാധികൃതര്‍ ചികിത്സക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു. ചികിത്സ നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ സംരക്ഷണ കേന്ദ്രത്തിനെതിരെ നടടിയെടുക്കുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന.കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍ വാണിഭ സംഘത്തെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം