തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രാൻസ്

പാരീസ്: നൈസ്, പാരീസ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ഫ്രഞ്ച് പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ മുന്നറിയിപ്പ് നൽകി. സുരക്ഷ കർശനമാക്കാൻ ലോകമെമ്പാടുമുള്ള ഫ്രഞ്ച് എംബസികൾക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിനെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ന്യായീകരിച്ചതിനെത്തുടർന്നാണ് ഫ്രാൻസിനെതിരെ ഇസ്ലാമിക സംഘടനകൾ ലോകമെങ്ങും രംഗത്തുവന്നത്.

അതേ സമയം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉന്നത മന്ത്രിമാരുമായി പ്രതിസന്ധി ചർച്ച നടത്തി. 120 പോലീസ് ഉദ്യോഗസ്ഥരെ കൂടി നൈസിലേക്ക് വിന്യസിച്ചിട്ടുണ്ടെന്നും 3,500 ഓളം ജെൻഡർമേരി റിസർവിവിസ്റ്റുകളെ രാജ്യവ്യാപകമായി അധിക സുരക്ഷയ്ക്കായി വിളിപ്പിക്കുമെന്നും യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം