ചങ്ങനാശേരിയില്‍ കോളേജ് അദ്ധ്യാപകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കോളേജ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി യുവതി പരാതി നല്‍കി. ചങ്ങനാശേരിയിലെ എയ്ഡഡ് കോളേജ് അദ്ധ്യാപകനായ എറണാകുളം കിഴക്കമ്പലം സ്വദേശിയായ 53 കാരനെതിരെയാണ് പരാതി.

അടുപ്പം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 65 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

2005 മുതല്‍ 2020 വരെ യുവതിയെ ബലം പ്രയോഗിച്ച് പലയിടങ്ങളിലെത്തിച്ച് ദുരുപയോഗം ചെയ്തതായും ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

Share
അഭിപ്രായം എഴുതാം