റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറശാല: മുന്‍ വൈരാഗ്യത്തിന്റെ പേരിലുണ്ടായ വഴക്കുകളെ തുടര്‍ന്ന്‌ ബൈക്കിന്റെ സ്റ്റമ്പ്‌ കൊണ്ടടിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പോലീസ്‌ കസ്‌റ്റഡിയിലായി. മാവിളക്കടവ്‌ പുളിയാറ വൈഎല്‍ ഭവനില്‍ ആദര്‍ശ്‌ എന്ന്‌ വിളിക്കുന്ന ദിപു (37) ആണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ ദിവസം ആദര്‍ശ്‌ സ്റ്റമ്പുമായി എത്തി അയല്‍വാസികളായ അനീഷ്‌ കുമാര്‍, അനീഷിന്റെ അച്ഛന്‍ ബാബു, അമ്മ സതി എന്നിവരെ അടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതിനെതിരെ പൊഴിയുര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

തുടർന്ന് ഇയാള്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പോലീസിന്റെ പിടിയിലായി. അറസ്റ്റിലായ ആദര്‍ശിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. പൊഴിയൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പക്ടര്‍ കെ വിനുകുമാര്‍ , എസ്‌.ഐ എം.ആര്‍ പ്രസാദ്‌ എസ്‌.സി.പിഓ ഷിബുു, സിപിഒ മെര്‍ലിന്‍, എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ കസറ്റഡിയിലെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *