റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമങ്ങാട്‌: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍ തടിയും ലോറിയും ഫോറസ്‌റ്റ്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡിന്റെ പിടിയില്‍. ചുളളിമാനൂര്‍ ഫോറസറ്റ്‌ ഫ്‌ളൈയിംഗ്‌ സ്‌ക്വാഡിന്റെ നൈറ്റ്‌ പട്രോളിംഗിനിടെയാണ്‌ ലോറി സഹിതം പ്രതികള്‍ പിടിയിലായത്‌. വെളളറട സ്വദേശികളായ രഞ്‌ജിത്ത്‌ , വിജയ്‌ലാല്‍, എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തടി കടത്തിന്‌ നേതൃത്വം നല്‍കിയ സജീവിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

5 ലക്ഷം രൂപയോളം വിലവരുന്ന തേക്കിന്‍ തടി മുറിച്ച്‌ കഷണങ്ങളാക്കി പന്തളത്തുനിന്നും ലോറിയില്‍ വെളളറടയിലേക്ക്‌ കൊണ്ടുവരുന്ന വഴിയാണ്‌ നെടുമങ്ങാട്‌ പഴകുറ്റിയില്‍ വെച്ച്‌ പിടിയിലാവുന്നത്‌.

ചുളളിമാനൂര്‍ റെയിഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ വി ബ്രിജേഴ്‌സ്‌ ,സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ തുളസീധരന്‍ നായര്‍ വിഎന്‍, ബീറ്റ്‌ ഫോറസറ്റ്‌ ഓഫീസര്‍മാരായ പിഎസ്‌ അനൂപ്‌ ,ആര്‍.എസ്‌ പ്രവീണ്‍, സീനിയര്‍ ഫോറസ്‌റ്റ്‌ ഡ്രൈവര്‍ കെ.വിനോദ്‌്‌കുമാര്‍, എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *