റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസ് മറ്റൊരു കേസിനുകൂടി വഴിത്തിരിവാകുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഏഴുവയസുകാരനായ ആര്യനെ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദ് ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ ആര്യന്‍റെ അമ്മ അഞ്ജനയേയും അരുണ്‍ ആനന്ദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആര്യന്‍ കൊല്ലപ്പെടുന്നതിന് നാലുമാസം മുമ്പാണ് ആര്യന്‍റെ അച്ഛന്‍ ബിജു മരിക്കുന്നത്. ഹൃദയാഘാതമാണെന്നായിരുന്നു നിഗമനം. ബിജു മരിച്ച് മാസങ്ങള്‍ക്കകം അഞ്ജന കാമുകന്‍ അരുണിനൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. ബിജുവിന്‍റെ മരണത്തില്‍ അന്നുതന്നെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.ആര്യന്‍റെ അച്ഛനേയും അരുണ്‍ ആനന്ദ് തന്നെ കൊലപ്പെടുത്തിയതാണോയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുന്നു.

.ബിജു മരിച്ച ദിവസം രാത്രി ബിജുവിന് കുടിക്കാനായി ഭാര്യ അഞ്ജന പാല്‍ നല്‍കിയിരുന്നുവെന്ന് മൊഴിനല്‍കിയിരുന്നു. ഇതു കൂടിയായപ്പോള്‍ സംശയം ബലപ്പെട്ടു. ഇതേതുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് മരിച്ച ബിജുവിന്‍റെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടിലെത്തി പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ബിജുവിന് പാലില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നോ ,ഇത് അരുണ്‍ ആനന്ദിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നോ എന്നീകാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. .മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ രാസപരിശോധനക്ക് വിധേയമാക്കിയശേഷമായിരിക്കും തുടര്‍ നടപടികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *