ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊല; മുന്‍ ഉദ്യോഗസ്ഥനെതിരെ മൂന്നാം നിര കൊലക്കുറ്റമില്ല

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ മൂന്നാം നിര കൊലക്കുറ്റം ഒഴിവാക്കി കോടതി. ഇതോടെ പ്രതിക്ക് 25 വര്‍ഷം തടവ് ലഭിക്കില്ല. എന്നാല്‍ ഒന്നും രണ്ടും തലത്തിലെ കൊലക്കുറ്റത്തിനുള്ള ശക്തമായ വകുപ്പുകള്‍ കോടതി ശരിവച്ചു. കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് പ്രതിയായ ഡെറെക് ചൗവിന് നേരിടേണ്ടി വരികയെന്നും ജഡ്ജി പറഞ്ഞു.

ഫ്ളോയിഡിന്റെ കഴുത്ത് ഞെരിച്ച ഡെറക് ചൗവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. പലചരക്കുകടയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ജോര്‍ജ് ഫ്ളോയ്ഡിനെ മര്‍ദിച്ചത്. ശ്വാസം മുട്ടുന്നതായി ജോര്‍ജ് നിലവിളിച്ചിട്ടുപോലും പൊലീസുകാരന്‍ കാല്‍മുട്ട് മാറ്റിയില്ല.

Share
അഭിപ്രായം എഴുതാം