റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു

October 24, 2020 - 4:42 pm

തിരുവനന്തപുരം: തിരുവനന്തപുരം കാച്ചാണിയില്‍ കരമന ആറ്റിലേക്ക് ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കാച്ചാണി സ്വദേശിയായ ആൺകുട്ടിയാണ് മരിച്ചത്. 24-10-2020 ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തിയിരുന്നു. എന്നാൽ ആൺകുട്ടി മുങ്ങിത്താഴുകയായിരുന്നു. കുട്ടിയെ നാട്ടുകാർക്ക് രക്ഷിക്കാനായില്ല. തുടർന്ന് അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു പേരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ എതിര്‍ത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *