റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ചതിനെതിരേ ഇടപെടൽ ഉണ്ടാകും – രാഹുല്‍ ഗാന്ധി

October 19, 2020 - 6:19 pm

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടി ഗൗരവമായി വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിഷയത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യു.പി ഘടകം കോണ്‍ഗ്രസ് കമ്മിറ്റിയും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ച്‌ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവരെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്ബില്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *