റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ച റിസോർട്ട് മാനേജരും സെക്യൂരിറ്റി ജിവനക്കാരും അറസ്റ്റിൽ

October 18, 2020 - 10:03 am

തേക്കടി : തേക്കടിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും രണ്ടരക്കോടിയുടെ സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ മാനേജരും രണ്ട് സെക്യൂരിറ്റി ജീവനക്കാരും അറസ്റ്റിലായി. 17 -10 -2020 ശനിയാഴ്ചയാണ് മൂന്നുപേരും പിടിയിലായത്. മാനേജർ ഹരിപ്പാട് സ്വദേശി രതീഷ്, സെക്യൂരിറ്റി ജീവനക്കാരായ നീതിരാജ്, പ്രഭാകരൻ പിള്ള എന്നിവരാണ് മോഷണം നടത്തിയത്.

ലോക്ക് ഡൗൺ കാലത്തെ അടഞ്ഞു കിടന്നിരുന്ന സ്വകാര്യ റിസോർട്ടിലെ 52 മുറികളിലെ ടിവി, ഫർണിച്ചറുകൾ, അടുക്കളയിലെ സാധനങ്ങൾ തുടങ്ങിയവയാണ് മോഷണം പോയത്. ഈ സാധനങ്ങൾക്ക് പുറമെ വാതിലും ജനലും പൊളിച്ചു വിറ്റു. സംഭവത്തിൽ രണ്ടുപേരെ കൂടി പിടിക്കാൻ ഉണ്ടെന്ന് കുമളി പോലീസ് പറഞ്ഞു.

സാധനങ്ങൾ പൊളിച്ചുനീക്കിയത് മാനേജർ ആയതുകൊണ്ട് പരിസരവാസികൾക്ക് സംശയം തോന്നിയില്ല. മോഷ്ടിച്ച സാധനങ്ങളിൽ കുറെ പരിസരപ്രദേശങ്ങളിലെ റിസോർട്ടുകളിലേക്ക് വിറ്റുവെന്ന് മാനേജർ മൊഴിനൽകി. ബാക്കി മറ്റ് ജില്ലകളിലേക്കും കടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *