റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും എടുത്തുകളയുമെന്ന് മഹാസഖ്യം, പ്രകടന പത്രിക പുറത്തിറക്കി

October 17, 2020 - 3:55 pm

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറങ്ങി മഹാഗദ്ബന്ധന്‍. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടത് സഖ്യമാണ് 17/10/20 ശനിയാഴ്ച രാവിലെ പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

സംസ്ഥാനത്ത് പ്രളയബാധിതരായവരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലുള്ള ആരും എത്തിയില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

എല്ലാവരും കസേര പിടിക്കാനുള്ള ഓട്ടത്തിന്റെ തിരക്കിലാണെന്ന് തോന്നുന്നു. തങ്ങളുടെ ജോലി സേവനമാണെന്ന് വലിയ വായില്‍ പലരും സംസാരിക്കുന്നു, എന്നാല്‍ ചെയ്യുന്നതെന്താണ്, അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് അവര്‍, തേജസ്വി യാദവ് പറഞ്ഞു.

ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ ആഴ്ച മഹാഗദ്ബന്ധന്‍ സഖ്യം പുറത്തുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *