റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശുഅണ്ടി തൊഴിലാളികള്‍ സംഘടിപ്പിച്ച സമരം പൂര്‍ണ്ണം

October 16, 2020 - 11:10 am

കരുനാഗപ്പളളി: ഇ.എസ്.ഐ യില്‍ അംഗങ്ങളായുളള തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന മെഡിക്കല്‍,ദന്തല്‍ പ്രവേശന ക്വോട്ട റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശുഅണ്ടി തൊഴിലാളികള്‍ സംഘടിപ്പിച്ച പണിമുടക്ക് കരുനാഗപ്പളളി താലൂക്കില്‍ പൂര്‍ണ്ണം. ഫാക്ടറികളില്‍ പണിമുടക്കിയ തൊഴിലാളികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.

പുത്തന്‍തെരുവ്, കല്ലേലിഭാഗം ഇ.എ.സ് ഐ ആശുപത്രികള്‍ ഉപരോധിച്ചു. പുത്തന്‍ തെരുവില്‍ താലൂക്ക് കാഷ്യൂ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി മറ്റത്ത് രാജനും, ആദിനാട് കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സി.രാധാമണിയും, തഴവാ ബഥേല്‍ കാഷ്യുവില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം ആര്‍ അമ്പിളിക്കുട്ടനും, കല്ലേലിഭാഗത്ത് ജില്ലാ പഞ്ചായത്തംഗം അനില്‍ എസ് കല്ലേലിഭാഗവും ഉദ്ഘാടനം ചെയ്തു.

സംയുക്ത സമരസമിതി നേതാക്കളായ ജി കൃഷ്ണന്‍കുട്ടി, വി.സുഗതന്‍, ലത്തീഫ്, ജെ.ഹരിദാസന്‍, പി .അശോകന്‍,വിക്രമന്‍ പിളള പുഷ്പ്പാംഗതന്‍, എന്നിവര്‍ വിവിധ സമര കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *