തൃശൂര്‍: ലൈഫ് മിഷന് അഴിമതിക്കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍. ഇക്കാര്യം കാണിച്ച് സിബിഐ കോടതിയില്‍ പെറ്റീഷന് ഫയല്‍ ചെയ്തു. നേരത്തെ രണ്ടു മാസത്തേക്ക് അന്വേഷണം സ്റ്റേ ചെയ്തിരുന്നു.
സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി. കേസ് 19-10-2020 തിങ്കളാഴ്ച പരിഗണിക്കും. ലൈഫ് മിഷന് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും ലൈഫ് മിഷന് സിഇഒയ്ക്കുമെതിരായ അന്വേഷണമാണ് രണ്ട് മാസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചത്. ഇത് കേസന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ഫയലുകൾ സർക്കാരിൽ നിന്നും ലഭിക്കാനും സ്റ്റേ തടസമുണ്ടാക്കുന്നുവെന്നും സി ബി ഐ അറിയിച്ചു.



