വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ചൈന, റഷ്യ, ക്യൂബ എന്നിവരെ തെരഞ്ഞെടുത്തതില്‍ നിരാശയുണ്ടെന്ന് യുഎസ് . ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ കുറ്റവാളികളില്‍ ചിലരെ ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത് കൗണ്‍സിലിന്റെ ദൗത്യത്തെ പരിഹസിക്കുന്നു,” എന്നാണ് മൈക്കല്‍ പോംപിയോ പ്രതികരിച്ചത്. യുഎന്‍ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള യുഎസിന്റെ തീരുമാനത്തെ ഇത് സാധൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകെ 47 അംഗ രാജ്യങ്ങളുടെ കൗണ്‍സിലില്‍ 15 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.അതിലാണ് ചൈനയും റഷ്യയും തിരഞ്ഞെടുക്കപ്പെട്ടത്.ലോകമാകെ അഞ്ച് മേഖലകളായാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്. ആഫ്രിക്കയുടെ ഗ്രൂപ്പ്, ഏഷ്യാ-പസഫിക്, ഈസ്റ്റേണ്‍ യൂറോപ്പ്, ലാറ്റിനമേരിക്കയും കരീബിയയും, വെസ്റ്റേണ്‍ യൂറോപ്പും മറ്റ് പ്രദേശങ്ങളും എന്നിങ്ങനെയാണിത്. ഓരോതവണയും മൂന്ന് വര്‍ഷത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തിന് ലഭിക്കുക.



