റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുണ്ടാസംഘങ്ങളുടെ താവളങ്ങൾ തേടി തൃശൂർ പോലീസ്, ഇവരെ തീറ്റിപ്പോറ്റി വളർത്തുന്ന ഒരുകൂട്ടം സാമ്പത്തിക തട്ടിപ്പുകാരും സ്വർണ്ണകടത്തുകാരും കുഴൽപ്പണക്കാരും സുരക്ഷിതർ

October 15, 2020 - 12:28 am

തൃശ്ശൂർ : 2020 ഒക്ടോബർ മാസത്തിൽ കൊലപാതകങ്ങളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ തൃശൂരിലെ ഗുണ്ടാസംഘങ്ങളുടെ താവളം തേടി ഓപ്പറേഷൻ റേഞ്ചർ. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ വരുന്ന 20 പോലീസ് സ്റ്റേഷൻ പരിധികളിൽ 130 താവളങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൊടുംകുറ്റവാളികൾ, ഗുരുതരല്ലാതെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ എന്നിവരെ കുറ്റകൃത്യങ്ങളിലെ തോതനുസരിച്ച് തരംതിരിച്ച് ലിസ്റ്റ് ആക്കിയാണ് റെയ്ഡ് നടത്തിയത് .

എന്നാൽ ഇവരെ തീറ്റിപ്പോറ്റി വളർത്തുന്ന ഒരു സംഘം സാമ്പത്തിക തട്ടിപ്പുകാരും കുഴൽപണക്കാരും സ്വർണ്ണക്കള്ളക്കടത്തുകാരും ഉദ്യോഗസ്ഥന്മാരുടെ സംരക്ഷണയിൽ വിലസി നടക്കുന്നു.

മൂന്ന് വർഷം മുമ്പ് തൃശ്ശൂരിൽ ബാംഗ്ലൂരും കേന്ദ്രീകരിച്ച് ഐടി കമ്പനികൾ സ്ഥാപിക്കുന്നു എന്ന വ്യാജേന കേരളത്തിലെ പല പ്രമുഖരുടെയും ചിത്രങ്ങൾ അടങ്ങിയ ബ്രോഷറുകളും കൊണ്ട് തൃശ്ശൂരിലെയും എറണാകുളത്തെയും വിദഗ്ധ ഡോക്ടർമാർ അടക്കം പലരുടെ കയ്യിൽനിന്നും പൈസ തട്ടിച്ച് വിലസി നടക്കുന്നവരാണ് ഇവരിൽ ചിലർ.

തട്ടിപ്പിനിരയായവർ ഒരു കെട്ട് അപേക്ഷകളും കൊണ്ട് പോലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറി ഇറങ്ങി നടന്നു. പരാതിക്കാരി ആയതുകൊണ്ട് പോലീസിൽ നിന്നുള്ള മോശമായ ഇടപെടലുകൾ വേറെ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെന്നപ്പോഴോ മംഗലാപുരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിരുന്നവരാണ് ഇവർ. ഇവരുടെ കയ്യിൽ ഇങ്ങനെ ചെന്നെത്തി എന്ന ചോദ്യവും. അവിടെ നിന്ന് ഇടപെടലുകൾ ഉണ്ടായിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാനായില്ല. സോഷ്യൽമീഡിയയിൽ സഹായം തേടിയതോടെ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ ആയില്ല പോലീസിന് .

15 ദിവസം ജയിലിൽ കിടന്നു എങ്കിലും ഒരു ദിവസം പോലും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. പരാതിക്കാരി നൽകിയ തെളിവുകൾ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. പോലീസിൻറെ അനാസ്ഥ കാണിച്ച് ഹൈക്കോടതി കൊടുത്ത പരാതി പരിഗണിക്കുന്ന സമയത്ത് മറ്റൊരു കേസിനെ നമ്പർ കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്.

പരാതിയിൽ കഴമ്പുണ്ടെന്ന് അറിഞ്ഞ് പുനരന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥനെയാകട്ടെ മാസങ്ങൾക്കകം സ്ഥലംമാറ്റി.
സ്വർണ്ണക്കള്ളക്കടത്തുകാരും കുഴൽപ്പണക്കാരും ഗുണ്ടാസംഘങ്ങളും ആണ് കുറ്റാരോപിതന്റെ കൂടെ. ഇവരെ സഹായിക്കാൻ പോലീസ് ഉദ്യോഗസ്ഥരും.

പോലീസ് മേധാവിക്ക് വരെ പരാതിക്കാരുടെ കേസ് നിസ്സാരമാണ്. മറ്റു തിരക്കുകൾക്കിടയിൽ നിസ്സാരമായി കേസ് നോക്കാൻ സമയമില്ല. ഗുണ്ടാ സംഘങ്ങളുടെ വെട്ടേറ്റ് മരണത്തിന് അടിമപ്പെട്ടാൽ കേസ് നിസാരമല്ലാതാകും. കൊലപാതകങ്ങളുടെ എണ്ണം വർദ്ധിച്ചാൽ, നാട്ടുകാരുടെ പ്രതിഷേധം ഉയർന്നാൽ ഓപ്പറേഷൻ റേഞ്ചർ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *