റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി : കാർഷിക അനുബന്ധ മേഖലകളിൽ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘ഗവ. ടെക്കത്തൊൺ ‘സംഘടിപ്പിക്കുന്നു. നാഷണൽ  ഇൻഫർമാറ്റിക്സ് സെന്റർ, ഒറക്കിൾ,   ഐ ഇ ഇ ഇ കമ്പ്യൂട്ടർ സൊസൈറ്റി, എന്നിവ സംയുക്തമായാണ്  ടെക്കത്തോൺ സംഘടിപ്പിക്കുന്നത്.

 പരിപാടിയുടെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ  https://www.computer.org/education/oracle_hackathon_2020  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി ശ്രീ അജയ് സാഹ്നി  ഉദ്ഘാടനം ചെയ്തു. 36 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഹാക്കത്തോൺ 2020 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

 രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ,  സ്റ്റാർട്ടപ്പുകള്‍ ഫ്രീലാൻസ് ടെക്നോളജിസ്റ്റുകൾ, അധ്യാപകർ,  ഐടി സേവന സ്ഥാപനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, ഐ ഇ ഇ ഇ, ഒറക്കിൾ, വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന സാങ്കേതിക വിദഗ്ധർ എന്നിവരുടെ ഉപദേശങ്ങൾ ടെക്കത്തോണിലൂടെ ലഭിക്കും.

 ലളിതമായി ഉപയോഗിക്കാവുന്ന ക്ലൗഡ് സെക്യൂരിറ്റി സംവിധാനം, ഓപ്പൺസോഴ്സ് ടെക്നോളജി തുടങ്ങി ഒറക്കിളിൽ നിന്നുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള അവസരം ഉണ്ടാകുo.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *