റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷോക്കേറ്റ് മരിച്ച മനോജിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച (12.10.2020) പോലീസിന് ലഭിക്കും

October 12, 2020 - 4:04 pm

പുതുക്കാട്: ഉഴിഞ്ഞാല്‍ പാടത്ത് ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് തിങ്കളാഴ്ച (12.10.2020) ലഭിക്കും. റിപ്പോര്‍ട്ടു ലഭിക്കുന്നതോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ ഡോ. രഹനാസ്, ഫോറന്‍സിക്ക് വിഭാഗം മേധാവി ഡോ. ഷിജു എന്നിവര്‍ മരണം സംഭവിച്ച ഉഴിഞ്ഞാല്‍ പാടത്ത് എത്തി.

മനോജിന്റെ ശ്വാസകോശത്തില്‍ പാടത്തെ ചെളിയും വെളളവും കണ്ടെത്തിയതിന്റെ കാരണം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താനായിരുന്നു സന്ദര്‍ശനം. പാടത്തെ വൈദ്യുതി ലൈന്‍ അപകടകരമായ നിലയില്‍ താഴ്ന്ന് കിടക്കുന്നത് ഫോറന്‍സിക്ക് സംഘത്തിന് ബോധ്യപ്പെട്ടു. ഷോക്കേറ്റുവീണ മനോജ് 5 മിനിട്ടിലേറെ ചെളിയില്‍ കിടന്നതായാണ് ഫോറന്‍സിക്ക് വിഭാഗം സര്‍ജന്റെ നിഗമനം.

പുതുക്കാട് കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥമൂലം ഷോക്കേറ്റ് മരിച്ച് യുവ കര്‍ഷകന്‍ മനോജിന്റെ വീട്ടില്‍ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളെ സാന്ത്വനപ്പെടുത്തി. സര്‍ക്കാരില്‍ നിന്നുള്ള സഹായവും സാധ്യമായ എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *