റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിന്യം അന്വേഷിക്കാനെത്തിയ പോലീസുകാരന്‍ മാലിന്യ കുഴിയില്‍പ്പെട്ടു

October 12, 2020 - 1:00 pm

തിരുവല്ല: മാലിന്യത്തെക്കുറിച്ച് പ്രദേശ വാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന അന്വേഷിക്കാനെത്തിയ സംഘത്തിലെ പോലീസുകാരന്‍ മാലിന്യ കുഴിയില്‍ കുടുങ്ങി. തിരുവല്ല കടപ്ര ആസ്ഥാനമായി പ്രലര്‍ത്തിക്കുന്ന തോംസണ്‍ ബേക്കേഴ്‌സിന്‍റെ ബോര്‍മ്മയില്‍ നിന്നുളള മാലിന്യങ്ങള്‍ വര്‍ഷങ്ങളായി ദുര്‍ഗന്ധം പരത്തുന്നതായും മലിന ജലത്തിന്‍റെ പുറന്തളളല്‍ സമീപത്തെ കിണറുകളിലെ വെളളത്തെ ദോഷകരമായി ബാധിക്കുന്നതായും, കോലറയാറിലേക്ക മലിന ജലം ഒഴുക്കുന്നതായും കാണിച്ച് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ എത്തിയ സംഘത്തില്‍ പെട്ട പോലീസുകാരനാണ് ചതുപ്പില്‍ താഴ്ന്നത്. മാലിന്യത്തിന് മുകളില്‍ മണ്ണും കരിയിലയും ഇട്ട് മൂടിയിരിക്കുകയായിരുന്നു. ഇതറിയാതെ മാലിന്യം മൂടിയിടത്തേക്ക് നടന്നുകയറിയ പോലീസുകാരന്‍റെ കാല്‍ ചെളിയില്‍ താഴുന്നുപോകുകയായിരുന്നു. തുടര്‍ന്നുളള പരിശോധനയില്‍ മാലിന്യം മണ്ണും കരിയിലയും ഉപയോഗിച്ചു മറച്ചുവച്ചിരുന്നതായി ബോധ്യപ്പെട്ടു.

ഇതോടെ ബോര്‍മ്മയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സബ്കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. പരാതിയെകുറിച്ചന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ടുനല്‍കാന്‍ സബ്കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജാഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *