തൃശൂർ: പുതുശേരി സി പിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ 10 -10 -2020 ശനിയാഴ്ച തെളിവെടുപ്പിനെത്തിക്കും. റിമാന്റിലായിരുന്ന നന്ദൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
9-10-2020 വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ചിറ്റിലങ്ങാടി സ്വദേശികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ആറു പേരാണ് അറസ്റ്റിലായത്.
സനൂപിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല. കൊലപാതക സമയത്ത് നന്ദന് ധരിച്ചിരുന്ന ടീഷര്‍ട്ട് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

