റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: യുപിയില്‍ അയല്‍വാസിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ബന്ദയിലാണ് സംഭവം. ഭാര്യയുടെ അറ്റ തലയുമായി പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലേക്കെത്തി കീഴടങ്ങുകയും ചെയ്തു. അവിഹത സംശയത്തിന്റെ പേരില്‍ പ്രതിയായ ചിന്നാര്‍ യാദവും ഭാര്യ വിമലയും (37 ) തമ്മില്‍ വഴക്ക് ഉണ്ടായി. ദേഷ്യം സഹിക്കാതെ ഭര്‍ത്താവായ യാദവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയുടെ കഴുത്ത് വെട്ടിമാറ്റുകയായിരുന്നു.

ഇയാള്‍ തലയുമായി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *