ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്ക് പുത്തന്‍ മാര്‍ഗ്ഗം വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രായേലും. ഇതിന്‍ പ്രകാരം പരിശോധന നടത്തേണ്ട ആള്‍ ഒരു ട്യൂബിലേക്ക് ഊതിയാല്‍ മതിയാകും. ട്യൂബിനുളളിലെ രാസ വസ്തുക്കള്‍ ,ശ്വാസത്തില്‍ കൊറോണാ വൈറസിന്‍റെ സാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയും. ഇത്തരത്തില്‍ നടത്തുന്ന പരിശോധനയുടെ ഫലം 30 മുതല്‍ 50 സെക്കന്‍റിനുളളില്‍ ലഭിക്കും.
ഡിഫന്‍സ് റിസേര്‍ച്ച ആന്‍റ് ഡെവലപ്പ്‌മെന്‍റ് ഡയറക്ട്രേറ്റ് ഓഫ് ഇസ്രയേല്‍ ,ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ ), കൗണ്‍സില്‍ ഓഫ് സയിന്‍റിഫിക്ക് ആന്‍ഡ് ഇന്‍ഡയ്ട്രിയല്‍ റിസേര്‍ച്ച് (സിഎസ്‌ഐആര്‍) എന്നിവ സംയുക്തമായാണ് ഈ പരിശോധനാ കിറ്റ് വികസിപ്പിക്കുക. പുതിയ പരിശോധനാകിറ്റ് ഏതാനം ദിവസങ്ങള്‍ക്കുളളില്‍ തന്നെ തയ്യാറാകുമെന്ന് ഇസ്രയേലിന്‍റെ ഇന്ത്യന്‍ അംബാസിഡര്‍ റോണ്‍ മാല്‍ക്ക പറഞ്ഞു. ഈ ദ്രുതപരിശോധനാ കിറ്റിന്‍റെ നിര്‍മ്മാണംകേന്ദ്രം ഇന്‍ഡ്യ ആയിരിക്കണമെന്നാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പരിശോധനാ ജോലികള്‍ക്കുളള പ്രോജക്ട് ജോലികള്‍ അവസാന ഘട്ടത്തിലാണെന്നും കൃത്യതയാര്‍ന്ന ഈ സാങ്കേതിക വിദ്യയിലേക്കെത്തിച്ചേരാന്‍ രണ്ടോ മൂന്നോ ആഴ്ചയിലധികം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന ശേഖരിച്ച സാമ്പിളുകള്‍ നാല് വ്യത്യസ്ഥ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. ഈ സാമ്പിളുകളില്‍ നടത്തിയ പരിശോധനകളിലാണ് പുതിയ മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നത്.



