റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ശിവശങ്കറിന്റെ മൊഴി എടുക്കുന്നതിന് വിജിലന്‍സ് നോട്ടീസ് നല്‍കും

October 8, 2020 - 6:06 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി എടുക്കുന്നതിന് വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും.

ലൈഫ് മിഷന്‍ കേസില്‍ സിഇഒ യുവി ജോസിന് ലൈഫ് മിഷന്‍ ആസ്ഥാനത്ത് എത്തി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹത്തിൻ്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം സെക്രട്ടറിയേറ്റിലെത്തി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐയും യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

കരാറുമായി ബന്ധപ്പെട്ട നടപടികള്‍, യുണിടാക് എങ്ങനെ പദ്ധതിയില്‍ ഭാഗമായി. കോഴ സംബന്ധിച്ച വിവരങ്ങള്‍ ലൈഫ് അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളായിരിക്കും യുവി ജോസിൽ നിന്നും ചോദിച്ചറിയുക.ലൈഫ് മിഷന് തിരിച്ചടിയായ ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി.ശങ്കറിന്‍റെ പുതിയ വെളിപ്പെടുത്തലുകളും വിജിലൻസ് ആരായും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *