ആര്‍എസ്എസ്,ബിജെപി,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്ക്കാന്‍ തയാറാവണമെന്ന് കൊടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസ്,ബിജെപി,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവയ്ക്കാന്‍ തയാറാവണമെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സിപിഎം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാൻ ബിജെപിയും കോണ്‍ഗ്രസും തയാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കേ ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ് കുന്നംകുളത്ത് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്.
1 ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്ച്ചയാല് ഇല്ലാതാക്കാമെന്ന ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്. ബിജെപിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു.
ആ പാര്‍ട്ടികളിലെ നേതാക്കന്മാര് ക്രിമിനലുകളായ പ്രവര്‍ത്തകരെ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ശ്രമിക്കുകയും ഗൂഢാലോചനകള്‍ നടത്തുന്നുവെന്നും കോടിയേരി പറഞ്ഞു

