റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനുവാദമില്ലാതെ പ്രണയിച്ചു: മകളെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്

October 3, 2020 - 9:52 am

ഗോവ: തന്റെ അനുവാദമില്ലാതെ പ്രണയിച്ച 20കാരിയായ മകളെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്. മകളുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു. പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സാന്‍ക്യൂലിയനിലാണ് സംഭവം നടന്നത്. തുടര്‍ന്ന് അയാള്‍ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ യുവതിയുടെ പിതാവായ സുനില്‍ കുമാര്‍ രാജനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വെളുപ്പിന് ഒന്നരയ്ക്ക് ആശുപത്രിയിലെത്തിച്ച യുവതി ഏഴുമണിയോടെയാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചെന്നും പനാജി പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *