തിരുവനന്തപുരം : പേട്ട പോലീസ് സ്റ്റേഷനു നേരെ ഏറുപടക്കം എറിഞ്ഞ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 02-10-2020, വെള്ളിയാഴ്ച പുലർച്ചെ 12.50 നായിരുന്നു സംഭവം. ആനയറ സ്വദേശികളായ നിതീഷ്, കുഞ്ഞുണ്ണി, അനീഷ് എന്നിവരാണ് കസ്റ്റഡിയിൽ. അഞ്ചംഗ സംഘം ബൈക്കിലെത്തി സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുമ്പിൽ നിന്ന് സ്റ്റേഷനിലേക്ക് പടക്കം അറിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൻറെ വൈരാഗ്യം ആകാം കൃത്യത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. മറ്റുള്ളവരെ കണ്ടെത്താൻ നായരായി അന്വേഷണ ശക്തമായി നടത്തുന്നുണ്ടെന്ന് പേട്ട പോലീസ് പറഞ്ഞു.



