റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കോവിഡിൻ്റെ കാര്യത്തിലും പരസ്യമായ വാക്പോര്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സമരങ്ങൾ നിർത്തിവയ്ക്കേണ്ടതില്ലെന്ന കെ മുരളീധരൻ്റെ പ്രസ്താവനയെ തളളി യു ഡി എഫ് കൺവീനർ എം എം ഹസൻ രംഗത്തു വന്നു. ആൾക്കൂട്ട സമരങ്ങൾ വേണ്ടെന്നത് എല്ലാവരും ചേർന്ന് എടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും തീരുമാനിക്കും. മുരളീധരൻ്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഹസ്സൻ പറഞ്ഞു.

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കാനായി കെ പി സി സി കൈക്കൊണ്ട തീരുമാനത്തിനെതിരെ കെ .മുരളീധരൻ പരസ്യമായി രംഗത്തു വന്നിരുന്നു. എ ഗ്രൂപ്പിലോ പാർട്ടിയിലോ പൊട്ടിത്തെറിയുണ്ടെന്ന ആരോപണത്തെയും ഹസൻ തളളിക്കളഞ്ഞു. യു ഡി എഫ് കൺവീനർ സ്ഥാനത്തു നിന്നും ബെന്നി ബഹനാൻ രാജിവച്ചത് നേരത്തേ ഉണ്ടാക്കിയ ധാരണയിലാണ് എന്നും ഹസൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *