തിരുവനന്തപുരം: സഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ച സഹോദരന്‍ അറസ്‌റ്റിലായി. വിതുര മേമല തളളച്ചിറ സരിത ഭവനില്‍ ഷിബു ജോയിയാണ് പിടിയിലായത്. വിതുരയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയതത്. 2019 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. ഇയാളുടെ സഹോദരിയും പൂവ്വച്ചല്‍ ജംങ്‌ഷനില്‍ ലൈഫ്‌സ്റ്റൈല്‍ ഡ്രസ് കളക്ഷന്‍ എന്ന പേരില്‍ കട നടത്തിവരികയും ചെയ്‌തിരുന്ന ഷീനാ ഫാത്തിമയെ ഇയാള്‍ കടക്കുളളില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു.
കടയ്‌ക്കുളളിലെ ഗ്ലാസ് ടേബിളും ഗ്ലാസ് സ്റ്റാന്‍റുകളും സുരക്ഷാ ക്യമാറയുടെ മോണിറ്ററും ഷിബു വെട്ടി നശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഷീനയുടെ മകനെ ഭീഷണിപ്പെടുത്തുകയും അക്രമം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പരിക്കേല്‍പ്പിക്കുകയും ചെയ്‌തശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ഡി. വിജയകുമാര്‍ എസ്‌ഐ നിജാം , സിപിഒമാരായ അഭിലാഷ് ജോസ് സജിമോന്‍, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

