റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചർച്ചകളിൽ തീരുമാനമായില്ല, ചൈനീസ് അതൃത്തിയിൽ സേനാ വിന്യാസം കൂട്ടി ഇന്ത്യ

September 28, 2020 - 8:50 am

ദില്ലി: ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ. നയതന്ത്ര , സൈനിക തല ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശൈത്യകാലത്തിന് മുന്നോടിയായി ഇന്ത്യ സൈനിക വിന്യാസം കൂട്ടിയത്. അതിർത്തിയിലെ ആയുധശേഖരവും വർധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറൽ എം.എം നരവനേയുടെ മേൽനോട്ടത്തിലായിരുന്നു നടപടി.

ടി – 90, ടി – 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തിൽ ഉൾപ്പെടും. നടപടികൾ പൂർത്തിയായതായി കരസേന അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *