റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസ്മരികമായ ഫീൽഡിംഗുമായി നിക്കോളാസ് പുരാൻ, അഭിനന്ദിച്ച് ജോണ്ടി റോഡ്സും, സച്ചിൻ ടെൻഡുൽക്കറും

September 28, 2020 - 8:58 am

ഷാര്‍ജ: രാജസ്ഥാനെതിരായ കളിയിൽ നിക്കോളാസ് പുരാന്‍ ബൗണ്ടറി ലൈനില്‍ നടത്തിയ മാസ്മരിക ഫീൽഡിംഗ് കണ്ട് ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ്ങിനിടെ അശ്വിന്‍ എറിഞ്ഞ ഏഴാമത്തെ പന്തില്‍ സഞ്ജു സംസൻ ലെഗ് സൈഡിലേക്ക് സിക്സ് എന്ന് തോന്നിപ്പിക്കുന്ന ഷോട്ട് പായിക്കുകയായിരുന്നു. എന്നാല്‍ ബൗണ്ടറിക്ക് അപ്പുറം വീണ പന്ത് ബൗണ്ടറിയുടെ ഇപ്പുറം നിന്ന് പറന്നു പിടിച്ചു പുറത്തേക്കെറിയുകയായിരുന്നു പുരാന്‍. ഈ ഫീല്‍ഡിങ് കണ്ടു പഞ്ചാബിന്റെ കോച്ചിങ് സ്റ്റാഫില്‍ അംഗമായ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്ഡ് പോലും എഴുന്നേറ്റു നിന്ന് കയ്യടിച്ചു. സാക്ഷാൽ സച്ചിൻ ടെൽഡുൽക്കറും പുരാനെ അഭിനന്ദിച്ച് രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *