റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാവക്കാട് നഗരസഭയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

September 27, 2020 - 9:09 am

ചാവക്കാട്: ചാവക്കാട് നഗരസഭയില്‍ ചെയര്‍മാന്‍,ഡ്രൈവര്‍ എന്നിവരുള്‍പ്പടെ ഒമ്പതുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടന്ന ആന്‍റിജന്‍ ടെസ്റ്റില്‍ 144 പേരെ പരിശോധനക്ക് വിധേയമാക്കിയരുന്നു. ഇതില്‍ പത്ത് പേര്‍ക്ക് കോവിഡ് കണ്ടെത്തി.

നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിന് വിധേയരാകണമെന്നും , രോഗ ലക്ഷണമുളളവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഒരുമനയൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *