റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

September 27, 2020 - 9:53 am

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്‍റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ എക്‌സൈസ് സഘം പിടികൂടി. പെരുന്ന സ്വദേശി വലിയപറമ്പില്‍ റിയാസ് (40) ല്‍ നി്‌ന്നാണ് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 60,000 രൂപയോളം വില വരുന്ന ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. ടൗണിലെ കടക്കാര്‍ക്ക് ഹോള്‍സെയില്‍ നിരക്കിലും കുട്ടികള്‍ ഉല്‍പ്പടെ യുളളവര്‍ക്ക് റീട്ടെയിലായും കച്ചവടം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ അയാള്‍ പറഞ്ഞു. മാസങ്ങളായി ഇയാള്‍ എക്‌സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.

കുട്ടികള്‍ക്ക് 100 രൂപ നിരക്കിലും കച്ചവടക്കാര്‍ക്ക് ഹോള്‍സെയിലായി 20 രൂപ നിരക്കിലുമാണ് ഉത്പ്പന്നങ്ങള്‍ വിറ്റിരുന്നത്. പ്രതിയില്‍ നിന്നും കോട്പ നിയമ പ്രകാരം പിഴയീടാക്കി. പ്രിവന്‍റീവ് ഓഫീസര്‍ പി.ശ്രീകാന്തിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ എം നൗഷാദ്, ആന്റണി മാത്യു, സി ഇ ഓ മാരായ അരുണ്‍.പി നായര്‍, ഡി.സുമേഷ്, ഡബ്ല്യു.സി.ഇ.ഒ അമ്പിളി കെജി.എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *