റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച

September 26, 2020 - 3:46 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി. ഭാസ്‌കരൻ അറിയിച്ചു.

26-9 -2020 ശനിയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച അന്തിമ വോട്ടർ പട്ടിക ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. 2020 ആഗസ്റ്റ് 12നാണ് വോട്ടർ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബറിൽ അവസാനിക്കും. സംസ്ഥാനത്ത് കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *