റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: ബത്തേരി പട്ടണത്തിനടുത്ത് ജനവാസ മേഖലയില്‍ കടുവയിറങ്ങി. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പാതി ഭക്ഷിച്ച മാനിന്‍റെ അവശിഷ്ടം ശ്രദ്ധയില്‍ പെട്ടതോടെയാണ് കടുവയുടെ സാന്നിദ്ധ്യം ജനങ്ങള്‍ അറിയുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ സംഭവ സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും തോട്ടത്തിലെത്തിയിരുന്നത് കടുവതന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

2020 സെപ്തംബര്‍ 24 ന് രാവിലെയാണ് കുപ്പാടി കടമാന്‍ചിറ ഗ്രൗണ്ടിന് സമീപം ഫാ. എകെ വര്‍ഗീസിന്‍റെ തോട്ടത്തില്‍ മാനിന്‍റെ അവശിഷ്ടം കണ്ടത്. കഴിഞ്ഞ ദിവസം കണ്ട അവശിഷ്ടങ്ങള്‍ വീണ്ടും അടുത്ത ദിവസം വന്ന കടുവ ഭക്ഷിക്കുകയും ചെയ്തു. പിടികൂടുന്ന ഇരയെ മുഴുന്‍ തിന്നാതെ പഴകാനായി ഇട്ടിട്ടുപോകുകയും അടുത്ത ദിവസം വന്ന് തിന്നുകയും ചെയ്യുകയെന്നത് കടുവയുടെ സ്വഭാവമാണ്.

കഴിഞ്ഞ ദിവസം ബത്തേരി പട്ടണത്തിന് സമീപമുളള കട്ടയാടും കടുവയിറങ്ങിയിരുന്നു. കൂടാതെ പുല്‍പ്പളളിയില്‍ വച്ച് ചെതലയം റെയിഞ്ചര്‍ ടി ശശികുമാറിനെ കടുവ ആക്രമിച്ചിരുന്നു. മറ്റൊരു ദിവസം പാപ്ലശ്ശേരിയില്‍ കുളിക്കാന്‍ പോയ യുവാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പുല്‍പ്പളളിയിലും വടക്കനാടും ഓരോരുത്തരെ കടുവ പിടികൂടി തിന്ന സംഭവവും ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളെ കൂടുവെച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *