ദുബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മൽസരത്തിൽ കെ.എൽ. രാഹുൽ തകർത്തത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ്.
60-ാം ഇന്നിംഗ്സ് കളിച്ച കെല്‍ രാഹുല്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമാവുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 8 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത് 63 ഇന്നിംഗ്സില്‍ നിന്നാണ്.
ബാംഗ്ലൂരിനെതിരായ കളിയിൽ 69 പന്തില്‍ 14 ഫോറിന്‍റെയും 7 സിക്‌സറുകളൊടെ കെല്‍ രാഹുല്‍ നേടിയത് 132 റണ്‍സാണ്. രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് 206 റണ്‍സിലേക്കെത്തിയത്.
ഐ പി എല്ലിൽ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത് . 2018 ല്‍ ഹൈദരബാദിനെതിരെ റിഷഭ് പന്തിന്‍റെ 128 റണ്‍സിന്‍റെ റെക്കോഡാണ് രാഹുൽ മറികടന്നത്. ഐപിഎല്ലില്ലെ ഏറ്റവും ഉയര്‍ന്ന നാലമത്തെ സ്കോറാണ് ഇത്. ക്രിസ് ഗെയ്ല്‍ (175), ബ്രണ്ടന്‍ മക്കല്ലം (158), ഏബി ഡീവില്ലേഴ്സ് (133) എന്നിവരാണ് ആദ്യ മൂന്നു താരങ്ങള്‍



