റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂര്‍ നഗരസഭ ഫ്ളാറ്റ് നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

September 25, 2020 - 1:20 am

പയ്യന്നൂര്‍ : ലൈഫ് മിഷന്‍റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. ശിലാസ്ഥാപനം മന്ത്രി ഇ.പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോറോം ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലിന്‍റെ അദ്ധ്യക്ഷതയില്‍ സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ജ്യോതിസ്വാഗതം പറഞ്ഞു ,ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.എന്‍ അനില്‍,സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി. വി കുഞ്ഞപ്പന്‍, കെ രാഘവൻ, എം രാമകൃഷ്ണൻ, ഡി കെ ഗോപിനാഥ്, വി കെ പി ഇസ്മായിൽ, ടിസിവി ബാലൻ, പി ജയൻ, ഇക്ബാൽ പോപ്പുലർ, പി വി ദാസൻ തുടങ്ങിയവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഗര സഭ സെക്രട്ടറി കെ ആർ അജി നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *