കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനേയും സ്വപ്നസുരേഷിനേയും ഒരുമിച്ചിരുത്തി എൻ ഐ എ ചോദ്യം ചെയ്യുന്നു. 24-0 9 -2020 വ്യാഴാഴ്ച രാവിലെയാണ് ശിവശങ്കർ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്. വീണ്ടും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ ആഴ്ച സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ഡിജിറ്റൽ രേഖകൾ ഐഎസ് സംഘം പരിശോധിച്ചിരുന്നു. ഇരുവരുടെയും ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്ന് ലഭിച്ച 2000 ജിബി വരുന്ന ഡിജിറ്റൽ രേഖകളാണ് പരിശോധിച്ചത്.



