റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പായല്‍ ഘോഷിന്റെ പീഡന പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

September 24, 2020 - 11:58 am

മുംബൈ: ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന പരാതിയില്‍ സംവിധായകനും നടനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ വെര്‍സോവ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. കശ്യപിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നല്‍കിയത്. ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കശ്യപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു.

ഒഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കശ്യപിനെ ചോദ്യം ചെയ്യും. കശ്യപിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് നടി പായല്‍ ഘോഷ് ട്വീറ്റ് ചെയ്തത്. എന്നാല്‍ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *