റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ, രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്ന് കുടുംബം

September 22, 2020 - 4:49 pm

കൊച്ചി: വൈപ്പിനില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . കുഴിപ്പള്ളി ബീച്ച്‌ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറായി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവ് (23)ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.

കൊല ചെയ്യപ്പെട്ട പ്രണവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതാണെന്ന് കുടുംബം പറയുന്നു. തലയ്ക്കും കൈയ്ക്കും മാരകമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്തു തന്നെ യുവാവിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചുവെന്നു സംശയിക്കുന്ന വടികളും ട്യൂബ് ലൈറ്റിന്റെ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *