റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭയില്‍ കൈയ്യാങ്കളി നടത്തി കേസ് അവസാനിപ്പിക്കില്ല, സര്‍ക്കാരിന് തിരിച്ചടി നല്‍കി കോടതി വിധി

September 22, 2020 - 4:58 pm

തിരുവനന്തപുരം: നിയമ സഭയില്‍ കൈയ്യാങ്കളി നടത്തിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഇത് കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളി ഉത്തരവിട്ടത്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റ പത്രത്തില്‍ പറഞ്ഞിരുന്നത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന 6 എംഎല്‍എമാര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.
കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ 21-9-2020 ന് കോടതി പരിഗണനയ്ക്കെടുത്ത കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. 2015 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാത്രമല്ല, ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇടത് പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *