പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകി. കോവിഡ് ബാധിച്ച് മരണമടഞ്ഞ പാലക്കാട് സ്വദേശി ജാനകിഅമ്മയുടെ മൃതദേഹത്തിന് പകരം വെള്ളത്തിൽ വീണ് മരിച്ച അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം ആണ് നൽകിയത്. സംസ്കരിച്ചതിനുശേഷമാണ് അധികൃതർ തെറ്റ് മനസ്സിലാക്കുന്നത്.
രണ്ടു ദിവസം മുൻപ് വെള്ളത്തിൽ കാൽ വഴുതി വീണാണ് അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളി മരണമടയുന്നത്. അതേ ദിവസം തന്നെയാണ് പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ച് മരിക്കുന്നത്. ആശുപത്രി ജോലിക്കാരൻ വള്ളിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാക്ക് ചെയ്താണ് ബന്ധുക്കൾക്ക് നൽകിയത് . മൃതദേഹം നേരിട്ട് കാണാൻ സാധിക്കാഞ്ഞതുകൊണ്ട് ബന്ധുക്കൾക്ക് മൃതദേഹം മാറിയ വിവരം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വെള്ളത്തിൽ വീണ മരണം ആയതിനാൽ പോസ്റ്റ് മോര്‍ട്ടം നടപടിയുടെ ഭാഗമായിഅഗളി പോലീസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം മാറിയ കാര്യം അധികൃതർ മനസ്സിലാക്കുന്നത്. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വള്ളിയുടെ ബന്ധുക്കൾ രംഗത്തെത്തി. “അപസ്മാരം അല്ലാതെ മറ്റൊരു രോഗവും വള്ളിക്ക് ഉണ്ടായിരുന്നില്ല. ഇന്ന് വൈകിട്ട് തന്നെ മൃതദേഹം വീട്ടിൽ എത്തണം” എന്ന് വള്ളിയുടെ ഭർത്താവ്.



