റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: വീടിന്‍റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴി കുന്നേല്‍ ബിജു (ആസിഡ് ബിജു-45) ഇയാളുടെ കൂട്ടാളികളായ പല്ലാരിമംഗലം പറമ്പറക്കാട്ടില്‍ ഗോപി (50) തൃശൂര്‍ പുറനാട്ടുകര പറമ്പിക്കാട്ടില്‍ ശശികുമാര്‍ (62) എന്നിവരാണ് അറസ്റ്റിലായത്. പോത്താനിക്കാട് പോലീസ് ആണ് ഇവരെ അറസ്റ്റുചെയ്തത്.

എസ്.പി .പി കാര്‍ത്തികേയന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കോതമംഗലം, കുറുപ്പംപടി, കുന്നത്തുനാട് എന്നീ സ്റ്റേഷന്‍ അതിര്‍ത്തികളിലെ വിവിധ വീടുകളില്‍ ബിജു മോഷണം നടത്തിയിട്ടുണ്ട്. പിടിയിലായവരില്‍ നിന്ന് 27 പവനോളം സ്വര്‍ണ്ണം കണ്ടെടുത്തു. മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് 2020 ജൂലൈ 12 നാണ് ബിജു പുറത്തിറങ്ങിയത്. ബിജുവിനെതിരെ 50ഓളം കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്താന്‍ അകത്തുകയറുന്ന ബിജു ഉറങ്ങിക്കിടക്കുന്നവര്‍ ഗാഢ നിദ്രയിലാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് മോഷണം നടത്തുന്നത്. അറസ്റ്റിലായ ഗോപിയും നിരവധി കേസുകളില്‍ പ്രതിയാണ് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കറുകുറ്റി കോവിഡ് സെന്‍ററിലേക്കയച്ചു.

മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, എസ്.എച്ച് .ഒ നോബിള്‍ മാനുവല്‍, എസ്‌ഐമാരായ രാജേഷ്, ബേബി ജോസഫ്, അഷറഫ്, എസ്. സിപിഒ മാരായ അജീഷ്, ബിജുജോണ്‍,തല്‍ഹത്ത്, റിതേഷ്, രാഹുല്‍, ഷിയാസ് അമീര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *