റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയിൽ പക്ഷികൾ ചത്തുവീഴുന്നു; കാരണമറിയാതെ ഗവേഷകർ

September 18, 2020 - 1:29 pm

ന്യുയോർക്ക്: ന്യൂ മെക്സിക്കോയിൽ ദേശാടനപ്പക്ഷികൾ ആകാശത്ത് നിന്നും ചത്തു വീഴുന്നു. നൂറുകണക്കിന് ദേശാടനപ്പക്ഷികളാണ് ഇങ്ങനെ ചത്തു വീഴുന്നതെന്നും ഇവയുടെ മരണകാരണം എന്തെന്ന് വൃക്തമല്ലെന്നും ഗവേഷകർ പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആകാശത്ത് നിന്നും ചത്തു വീഴുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ഇത്തരം കാഴ്ചകൾ തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും തങ്ങളുടെ അറിവിൽ ഇതിനുമുമ്പ് ഇങ്ങനെ ദേശാടനപ്പക്ഷികൾ മരിച്ചുവീഴുന്ന സംഭവം നടന്നിട്ടില്ലെന്നും അവർ പറയുന്നു. ആകാശത്ത് നിന്നും മരിച്ചു വീഴുന്ന ദേശാടനപ്പക്ഷികൾ അപരിചിതമായ പെരുമാറ്റങ്ങളാണ് കാണിക്കുന്നതത്രേ.

ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി മെയിൻ ക്യാമ്പസിൽ നിന്നും മുന്നൂറ് ദേശാടനപ്പക്ഷികളുടെ ശവശരീരം കഴിഞ്ഞ ശനിയാഴ്ച ലഭിച്ചിരുന്നു. വോർബ്ലർ, കുരുവികൾ, മീവൽപക്ഷി, കരിംകുയിൽ, ഫ്ലൈക്യാച്ചർ, വെസ്റ്റേൺ വുഡ് പീ, തുടങ്ങിയവയാണ് ഇവയിൽ ഏറെയും. പടിഞ്ഞാറൻ അമേരിക്കൻ ഭാഗങ്ങളിലെ കാട്ടുതീ ആകാം പക്ഷികളുടെ മരണകാരണമെന്നാണ് ചില ഗവേഷകർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *