റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ്: രാജ്യം ഇനി ക്രിക്കറ്റ് ലഹരിയിലേക്ക്. ഐപിഎല്‍ ട്വന്റി–-20 ക്രിക്കറ്റിന്റെ 13–-ാം പതിപ്പിന് 19/9/2020 ശനിയാഴ്ച തുടക്കമാകും. രാത്രി 7.30ന് നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം. കോവിഡ് ഭീഷണി കാരണം ദുബായിലാണ് ഇത്തവണ ഐപിഎല്‍ അരങ്ങേറുന്നത്. നവംബര്‍ പത്തിനാണ് ഫൈനല്‍.

മാര്‍ച്ച്‌ 29നായിരുന്നു ലീഗ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍, കോവിഡ് മൂലം അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ മാറ്റമില്ലാതായതോടെയാണ് ലീഗ് വിദേശത്തേക്ക് പറിച്ചുനടാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെയാണ് ദുബായ് വേദിയായത്. 2009ല്‍ ഐപിഎല്‍ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തിയിരുന്നു.

മൽസരത്തിൽ കാണികള്‍ക്ക് പ്രവേശനമില്ല. എട്ട് ടീമുകള്‍ കിരീടത്തിനായി ഏറ്റുമുട്ടും. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലാണ് മത്സരങ്ങള്‍. ലീഗ് ഘട്ടത്തില്‍ 56 കളികളാണ്. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍. എട്ട് ദിവസവും രണ്ട് കളികളുണ്ടാകും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *