റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈകാരിക ഫെയ്സ് ബുക്ക് കുറിപ്പുമായി സി.പി.എം നേതാവ് എംഎ ബേബിയുടെ ഭാര്യ ബെറ്റിലൂയിസ്

September 16, 2020 - 11:52 am

തിരുവനന്തപുരം: സിപിഎം നേതാവ്‌ എംഎ ബേബി കോവിഡ്‌ ഭേതമായതിനെ തുടര്‍ന്ന്‌ ആശുപത്രി വിട്ടതിന്‌ പിന്നാലെ വൈകാരിക ഫെയ്‌സ്‌ബുക്ക്‌ കുറിപ്പുമായി ഭാര്യ ബെറ്റിലൂയിസ്‌. നേരത്തേ ബെറ്റിയും രോഗത്തിടിമയായി ആശുപത്രിയി‌ല്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജാശുപത്രിയില്‍ തൊട്ടടുത്ത മുറികളിലായിരുന്നു രണ്ടുപേരും ചികിത്സയിലായിരുന്നത്‌. എങ്കിലും പരസ്‌പരം കാണാന്‍ കഴിയാതിരുന്ന അവസ്ഥ അവര്‍ ഫെയ്‌സ്‌ ബുക്കിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന നഴ്‌സുമാര്‍ക്കും സര്‍ക്കാരിന്‍റെ കരുതലിനും അവര്‍ നന്ദിപറഞ്ഞു.

അവര്‍ രോഗിയായിരുന്ന സമയത്ത്‌ ബേബിയുടെ പരേതനായ ജ്യേഷ്‌ടന്‍ എംഎ ബാബുവിന്‍റെ ഭാര്യ മേരിച്ചേച്ചി ബേബിയെ ഫോണില്‍ വിളിച്ച്‌ രോഗം പെട്ടെന്ന്‌ മാറാന്‍ പ്രാര്‍ത്ഥിക്കാമെന്ന്‌ പറഞ്ഞിരുന്നു. പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്ത ബേബി ദൈവത്തോട്‌ പറയൂ ഈ കോവിഡ്‌ രോഗം തന്നെ ഭൂമിയില്‍ നിന്ന്‌ പിന്‍വലിക്കാന്‍, അതിന്‌ കഴിയില്ലെങ്കില്‍ ബേബിക്കുകൂടി കൊടുത്താലും മതി . അടുത്ത മുറിയില്‍ അഡ്‌മിറ്റാകാമല്ലോ എന്ന്‌ പറഞ്ഞ കാര്യം ബെറ്റി ഓര്‍ത്തെടുത്തു.

ഐസിയുവില്‍ ബേബിക്കൊപ്പമുണ്ടായിരുന്ന മൂന്നു രോഗികള്‍ക്ക്‌ രോഗം കലശലാവുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു. കൂടാതെ കോവിഡ്‌ രോഗം ബാധിച്ച ആറുമാസം ഗര്‍ഭണിയായ സ്‌ത്രീയെ ആ മുറിയില്‍ വച്ചുതന്നെ സിസേറിയന്‍ നടത്തി കുട്ടിയെ പുറത്തെടുത്ത സംഭവവും ഉണ്ടായി. സംസ്ഥാന സര്‍ക്കാരിനോട്‌ എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ഓരോ രോഗിക്കുമുളള മരുന്നടക്കമുളള പരിചരണം , ചൂടും വൃത്തിയുമുളള പൊതിച്ചോറ്‌, കൃത്യ സമയത്തെ ഭക്ഷണം, ആശുപത്രിയിലെ വൃത്തി, ഇതെല്ലാം ഒരു പബ്ലിസിറ്റിയും കൊടുക്കാതെയുളള കേരളത്തില്‍ മാത്രം ലഭിക്കുന്ന സംരക്ഷണമാണ്‌ .

ലക്ഷണങ്ങളോടുകൂടി അഡ്‌മിറ്റ്‌ ചെയ്യപ്പെടുന്ന രോഗിക്ക്‌ എത്ര രൂപയുടെ മരുന്നാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നത്‌ ഈ സര്‍ക്കാരിനും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും ,എല്ലാവരുടെയും ആരോഗ്യത്തിന്‌ സ്വന്തം ആരോഗ്യത്തെക്കാള്‍ പ്രധാന്യം നല്‍കി വളരെ പക്വതയോടെയും കയ്യൊതുക്കത്തോടെയും കേരളത്തിലെ ആരോഗ്യ രംഗത്തെ മൊത്തം സംരക്ഷിച്ചു പോരുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കും ഒരു റെഡ്‌സല്യൂട്ടെന്നും എഴുതിയാണ്‌ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *