റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഠിക്കാനായി ഏഴുവര്‍ഷം മുന്‍പ് വീട്ടില്‍ നിന്ന് ഒളിച്ചോടി: ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായി

September 16, 2020 - 11:44 am

ന്യൂഡല്‍ഹി: 2013 സഞ്ജു റാണി വര്‍മ്മ എന്ന ബിരുദ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വര്‍ഷമായിരുന്നു. ആ വര്‍ഷമാണ് അവളുടെ അമ്മ മരിച്ചത്. പിന്നാലെ വിവാഹം കഴിക്കാനുള്ള നിര്‍ബന്ധം കുടുംബാംഗങ്ങളില്‍ നിന്ന് വന്നു. പഠിക്കണമെന്നും വിവാഹം വേണ്ടെന്നും പറഞ്ഞുവെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല. റാണിയുടെ സമ്മതം ചോദിക്കാതെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ പഠനം തുടരാനും ജോലി നേടാനുമുള്ള അതിയായ ആഗ്രഹം അവള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല. വിവാഹത്തിന് മുന്‍പ് റാണി വീട് വിട്ടിറങ്ങി. ഡല്‍ഹിയിലെത്തി. കൈയില്‍ പണമില്ലാത്തതിനാല്‍ പിജി പഠനം നടത്താന്‍ സാധിച്ചില്ല. പകരം യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുത്തു.

2018ലെ യുപിഎസ്സി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. കഴിഞ്ഞ ആഴ്ചയാണ് സഞ്ജുവിന് ജോലി ലഭിച്ചതായി അറിയിപ്പ് കിട്ടിയത്. വീട്ടുവാടക നല്‍കാനും മറ്റുചിലവുകള്‍ക്കുമായി സഞ്ജു ട്യൂഷന്‍ ക്ലാസെടുത്തു. ഇതില്‍ നിന്നും ലഭിച്ച വരുമാനത്തിലാണ് സഞ്ജു തന്റെ ലക്ഷ്യം നിറവേറ്റിയത്.യുപിയിലേക്ക് റാണി തിരിച്ചെത്തുന്നത് വാണിജ്യനികുതി ഓഫീസറായി ചേരാനായാണ്. 35 കാരിയായ സഞ്ജുവിന്റെ അടുത്ത ലക്ഷ്യം സിവില്‍ സര്‍വീസാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *