റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിൽ ലോകം സർവകാല റെക്കോർഡിൽ, യൂറോപ്പിലും ഗൾഫിലും കോവിഡിൻ്റെ തീവ്രമായ രണ്ടാം വരവ്

September 14, 2020 - 11:53 am

ലണ്ടൻ: ലോകത്താകെ കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ ദൈനംദിന കണക്കിൽ ഈ ഞായറാഴ്ച (13-09- 2020) ഉണ്ടായത് സർവകാല റെക്കോർഡ്. ഏകദേശം 390000 ആളുകൾക്കാണ് ഞായറാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 97000 പേരും ഇന്ത്യയിലാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ 48 ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 40000 ത്തിലും അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രോഗം നിയന്ത്രണ വിധേയമായി എന്നു കരുതിയ യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കോവിഡ് തീവ്രമായ രീതിയിൽ തിരിച്ചു വരുന്ന പ്രവണതയാണ് കാണുന്നതെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *