റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലുശ്ശേരി ജി. ജി. എച്ച്. എസ്. എസ്സില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

September 12, 2020 - 3:40 pm

കോഴിക്കോട്: ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. കിഫ്ബി ഫണ്ടായ  മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വിദ്യാലയത്തിലെ ഒരുവശത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം പണിയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിക്കുക. ഏഴ് മാസം കൊണ്ട് കെട്ടിടത്തിന് പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. ഒന്‍പത് ക്ലാസ് മുറികള്‍, ഒരു സെമിനാര്‍ ഹാള്‍,  കോണ്‍ഫറന്‍സ് റൂം, രണ്ട് ഓഫീസ് റൂമുകള്‍, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കുക.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്, വാര്‍ഡ് മെമ്പര്‍  റീജ കണ്ടോത്തുകുഴി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.ഇന്ദു, സീനിയര്‍ അസിസ്റ്റന്റ് എച്ച്.എസ് രജനി.കെ, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ റിനേഷ് കുമാര്‍ പി.പി, ഹെഡ്മാസ്റ്റര്‍ കെ.ചന്ദ്രഹാസന്‍, പിടിഎ പ്രസിഡണ്ട് ജാഫര്‍ രാരോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7794/balusseri-govt-girls-higher-secondary-school-new-building-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *